ഫൈബർ വള്ളം ബോട്ടിലിടിച്ച്​ ആറുപേർക്ക് പരിക്ക്

ചവറ: നീണ്ടകര ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളം അഴിമുഖത്തായി തറച്ചുകിടക്കുന്ന ബോട്ടിലിടിച്ച് മുങ്ങി ആറുപേർക്ക് പരിക്ക്. പരിക്കേറ്റ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശികളായ പാണ്ടിയാല കുന്നിൽ ജിജീഷ് (25), ദിലീഷ് (27), ശ്രീമംഗലത്ത് വേണു (40), പടന്നേപടീറ്റതിൽ ജിത്ത് (41), രഘു മന്ദിരത്തിൽ രഘു (40), കുമാരത്തോപ്പിൽ പ്രവീൺ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കരുനാഗപ്പള്ളി ചെറിഴയീക്കൽ പാണ്ടിയാല കുന്നിൽ ഗോപിയുടെ തിരുവമ്പാടി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പുലർച്ച നാലിന് നീണ്ടകര ഹാർബറിൽനിന്ന് 28 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയതായിരുന്നു വള്ളം. മാസങ്ങൾക്കു മുമ്പ് അപകടത്തിൽപെട്ട് തകർന്ന് നീണ്ടകര അഴിമുഖത്ത് തറച്ചിരിക്കുന്ന 'ഐ.എം.എസ് അമ്മ' എന്ന ബോട്ടിലിടിച്ചതാണ് വള്ളംമുങ്ങാൻ കാരണമായതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ട് തറച്ചിരുന്ന ഭാഗത്ത് അപകടം സൂചന നൽകാൻ ഒരു കൊടി മാത്രമാണ് വെച്ചിരിക്കുന്നത്. മറ്റു വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടവരെ കരക്കെത്തിച്ചത്. വള്ളം എക്സ്കവേറ്റർ ഉപയോഗിച്ച് ഹാർബറിലെത്തിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിനുകളും വലയും മറ്റ് ഉപകരണങ്ങളും നശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൺസൂൺ കാല ട്രോളിങ് അവസാനിക്കുന്നതിന് മുമ്പ് തകർന്ന ബോട്ടി​െൻറ അവശിഷ്ടങ്ങൾ മാറ്റാൻ ബന്ധപ്പെട്ട അധികൃതർ തയാറായിെല്ലങ്കിൽ ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപെടാൻ കാരണമാകും. അഴിമുഖത്ത്നിന്ന് ബോട്ട് നീക്കം ചെയ്ത് മറ്റ് നൗകകൾക്ക് സുഗമമായ സഞ്ചാരമൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തേ അധികൃതർക്ക് ബോട്ട് ഉടമകളുടെ സംഘടന പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.