കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആശ്രാമം പൂരം നഗർ, പൂരം വീട്ടിൽ രേണുകുമാർ (59)ആണ് മരിച്ചത്. കടപ്പാക്കട ജങ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന കൊല്ലം സിറ്റി ട്രാഫിക് പൊലീസ് ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് രേണുകുമാറിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനക്കുശേഷം കേസെടുത്ത് സ്വന്തം ജാമ്യത്തിൽ വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വീട്ടിലെത്തിയ രേണുകുമാർ മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. മകൻ മാത്രമേ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രേണുകുമാറിനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ മകനോടും കൂട്ടുകാരോടും പൊലീസ് മോശമായി പെരുമാറിയെന്നും ഇവരുടെ മുന്നിൽെവച്ച് പൊലീസുകാർ അപഹസിെച്ചന്നും ബന്ധുക്കൾ പറയുന്നു. അന്യായമായി കസ്റ്റഡിയിൽ െവച്ചിരുന്ന രേണുകുമാറിനെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ജാമ്യം നൽകിയതെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ ആരോപണം കളവാണെന്നും സ്റ്റേഷനിൽ രേണുകുമാറിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ട്രാഫിക് എസ്.ഐ അൻവർ പറഞ്ഞു. ആറ് മാസം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന് പോളയത്തോട്ടിൽ െവച്ച് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തേവള്ളിയിൽ സമാനരീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.