തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തിലൂടെ പുലിവാൽ പിടിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ മുമ്പ് ലഭിച്ച മറ്റ് പരാതികളിന്മേൽ അന്വേഷണം വേണ്ടെന്നുെവക്കുന്നു. കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി, മലബാറിലെ ചില പ്രമുഖ നേതാക്കളുടെ കോഴ ഇടപാട്, തിരുവനന്തപുരത്തെ ഫ്ലാറ്റ് നികുതി ഇളവ് തുടങ്ങിയ പരാതികളിലെ അന്വേഷണമാണ് ബി.ജെ.പി നേതൃത്വം വേണ്ടെന്നുവെക്കുന്നത്. മെഡിക്കൽ കോഴ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തിൽ മറ്റ് അന്വേഷണങ്ങൾ കൂടി നടത്തി പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വിചാരണക്ക് വിധേയമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. കോഴ വിവാദത്തോടെ മുറുകിയ ഗ്രൂപ് പോര് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാനേ അതുപകരിക്കൂ എന്നാണ് നേതൃത്വം കരുതുന്നത്. ഇപ്പോൾ തന്നെ വിവാദത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച ദേശീയ നേതൃത്വത്തിെൻറ കൂടുതൽ അതൃപ്തി നേടാൻ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നില്ല. അതിനിടെ കോഴ വിവാദം സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയത് ഒരു സംസ്ഥാന ഭാരവാഹിയാണെന്ന ആരോപണവും ശക്തമായി. മുമ്പ് തെരഞ്ഞെടുപ്പിലുൾപ്പെടെ മത്സരിച്ച ഇൗ നേതാവാണ് റിേപ്പാർട്ട് ചോർത്തിയതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. കോഴ വിവാദത്തിൽ ദേശീയ നേതൃത്വം ശക്തമായ നിലപാടെടുക്കുമെന്നാണ് സൂചന. ബി.എൽ. സന്തോഷിെൻറ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും തുടർനടപടി. ഇത് സംസ്ഥാന നേതൃത്വം ഭയക്കുന്നുണ്ട്. കോഴ സംബന്ധിച്ച അന്വേഷണ സമിതിയെ നിയോഗിച്ചത് കൂടിയാലോചനയില്ലാതെയാണെന്ന ആക്ഷേപം കുമ്മനത്തിനെതിരെ നിലനിൽക്കുന്നുണ്ട്. അതിനാൽ ഇനി സമിതികളെ നിയോഗിച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകേണ്ടെന്നാണ് തീരുമാനം. കോഴ സംബന്ധിച്ച റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണവും കുമ്മനത്തിനെതിരെയുണ്ട്. ജൂൺ ആറിന് സമർപ്പിച്ച റിപ്പോർട്ട് 45 ദിവസത്തോളം പൂഴ്ത്തിയെന്നും റിപ്പോർട്ട് ചോർന്ന് മാധ്യമങ്ങൾക്ക് ലഭിച്ച ശേഷം മാത്രമാണ് നടപടി സ്വീകരിച്ചതെന്നുമാണ് ആരോപണം. സംഭവത്തിൽ സംസ്ഥാന സർക്കാർ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ ബി.ജെ.പി വെട്ടിലായി. ഏതന്വേഷണവും സ്വാഗതം ചെയ്യുെന്നന്ന് പറയുേമ്പാഴും തങ്ങൾക്കെതിരായ കൂടുതൽ തെളിവുകൾ പുറത്തുവരുമോയെന്ന ആശങ്കയിലാണ് നേതാക്കളിൽ പലരും. വിവാദത്തിലൂടെ മുഖം നഷ്ടപ്പെട്ട ബി.ജെ.പി അത് തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്കും ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.