മാലിന്യം ഉണ്ടാക്കുന്നവർതെന്ന സംസ്കരിക്കണം- കെ.ടി. ജലീൽ തിരുവനന്തപുരം: മാലിന്യം ഉണ്ടാക്കുന്നവർതെന്ന അത് സംസ്കരിക്കണമെന്ന് തദ്ദേശഭരണവകുപ്പ് ഉത്തരവ് പുറത്തിറക്കി. തദ്ദേശഭരണമന്ത്രി കെ.ടി. ജലീൽ തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉത്തരവിെൻറ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തി. 2017 സെപ്റ്റംബർ 15നകം സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഫാസ്റ്റ് ഫുഡ് കടക്കാർ, മത്സ്യ- മാംസ ബിസിനസുകാർ, പച്ചക്കറി-പഴവർഗങ്ങൾ കച്ചവടം ചെയ്യുന്നവർ അവരവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാൻ സ്വന്തം ചെലവിൽ സംവിധാനമൊരുക്കണമെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സംവിധാനം ഒരുക്കിയാൽ മാത്രമേ സ്ഥാപനം തുടർന്ന് പ്രവർത്തിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് ലഭിക്കൂ. ഇക്കാര്യത്തിൽ പഞ്ചായത്ത്- മുനിസിപ്പൽ- കോർപറേഷൻ സെക്രട്ടറിമാരും പരിശോധന ഉദ്യോഗസ്ഥരും തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളും ജാഗ്രതപുലർത്തണമെന്നും നിർദേശിക്കുന്നു. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി ഉണ്ടാകും. മാലിന്യ സംസ്കരണപദ്ധതികൾ പലതും ആവിഷ്കരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ജൈവമാലിന്യ സംസ്കരണ സംവിധാനവും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളും ആരംഭിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.