ഫാമിങ്​ കോർപറേഷൻ ക്വാർ​േട്ടഴ്​സുകളിൽ ദുരിത ജീവിതം

പത്തനാപുരം: അറ്റകുറ്റപ്പണിയടക്കമുള്ള സംരക്ഷണ നടപടി ഇല്ലാത്തതിനാൽ സംസ്ഥാന ഫാമിങ് കോര്‍പറേഷ​െൻറ ക്വാര്‍ട്ടേഴ്സുകളിൽ താമസിക്കുന്നവർ ദുരിതത്തിൽ. ചിതൽവെട്ടി, കുമരംകുടി, അമ്പനാർ, ചെരിപ്പിട്ടക്കാവ്, കോട്ടക്കയം, മുള്ളുമല എന്നിവിടങ്ങളാണ് പ്രധാന എസ്റ്റേറ്റുകൾ. രണ്ടായിരത്തോളം തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നത്. 43 വർഷത്തെ പഴക്കമുള്ള ക്വാർട്ടേഴ്സുകൾ വരെയുണ്ട്. നാല് കുടുംബങ്ങള്‍ അടങ്ങുന്ന ഒരു നിര കെട്ടിടമാണ് ഓരോ ക്വാര്‍ട്ടേഴ്സുകളും. ഇങ്ങനെ ഇരുന്നൂറോളം കെട്ടിടങ്ങളുണ്ട്. അടുക്കള ഉള്‍പ്പെടെമൂന്ന് മുറികളാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. ജോലി ചെയ്യുന്ന സ്ഥലത്തിനും കളക്ഷന്‍ സ​െൻററിനും സമീപത്തായാണ് കെട്ടിടങ്ങള്‍. ആസ്ബെസ്റ്റോസ് ഷീറ്റും കോണ്‍ക്രീറ്റുംകൊണ്ട് നിർമിച്ചതാണ് മിക്കതും. കുമരംകുടി, മുള്ളുമല, ചെമ്പനരുവി എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് കൂടുതലും തകര്‍ച്ചയിലായിരിക്കുന്നത്. മഴയിൽ ചോർെന്നാലിക്കുന്നതാണ് പല കെട്ടിടങ്ങളും. ആഹാരം കഴിക്കാനും കുട്ടികളുടെ പഠനത്തിനുമെല്ലാം വീടിനുള്ളില്‍ കുട പിടിക്കേണ്ട ഗതികേടിലാണ് താമസക്കാര്‍. വെള്ളം വീഴുന്നത് കാരണം ഭിത്തികളെല്ലാം നനഞ്ഞ് വിള്ളല്‍ വീണിരിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇതുവരെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. നിരവധി തവണ കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.