സ്​നേഹവീട്ടിലേക്കുള്ള വഴി ഇനി അക്ഷരവീട്​ ലെയിൻ

പാലോട്: നന്മയുടെ കൂട്ടായ്മയിൽ ഉയരുന്ന എന്നറിയപ്പെടും. സിനിമയിലെ ആദ്യകാല നടി ജമീല മാലിക്കിന് വേണ്ടി നിർമിക്കുന്ന അക്ഷരവീട്ടിലേക്കുള്ള പാതക്കാണ് ഞായറാഴ്ച നാമകരണം നടത്തിയത്. അക്ഷരവീട് ലെയിൻ എന്ന് എഴുതി സ്ഥാപിച്ച ബോർഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ അനാവരണം ചെയ്തു. പാലോട് നിറം ഗ്രാഫിക്സാണ് ബോർഡ് സ്പോൺസർ ചെയ്തത്. 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, റീജനൽ മാേനജർ വി.എസ്. സലിം എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി കൺവീനർ ഷറഫുദ്ദീൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജോർജ് ജോസഫ്, എ.െഎ.വൈ.എഫ് പാലോട് മണ്ഡലം പ്രസിഡൻറ് മനോജ്, പാലോട് അക്ഷരവീടി​െൻറ അയൽവാസികളായ അഷ്റഫ്, സലാഹുദ്ദീൻ പള്ളിവിള, ഫിറോസ്ഖാൻ, ബേബി ആദില, മാലിക്ക് മുഹമ്മദ് എന്നിവർ പെങ്കടുത്തു. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് നിർമിക്കുന്ന അക്ഷരവീടുകളിൽ രണ്ടാമത്തേതാണ് പാപ്പനംകോട്ട്നിർമിക്കുന്നത്. സാംസ്കാരിക പ്രവർത്തകനായ പാപ്പനംകോട് ബഷീറി​െൻറ സ്മരണാർഥം കുടുംബാംഗങ്ങൾ സൗജന്യമായി നൽകിയ ഭൂമിയിൽ നിർമിക്കുന്ന വീടി​െൻറ പണികൾ അന്തിമഘട്ടത്തിലാണ്. മാധ്യമവും പ്രവാസി വ്യവസായികളായ യു.എ.ഇ എക്സ് ചേഞ്ച്, എൻ.എം.സി ഗ്രൂപ്, ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവർ സംയുക്തമായാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.