ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഉണരണം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തിരുവനന്തപുരം: മതേതരത്വത്തെ അപകടപ്പെടുത്തുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ ജനാധിപത്യ സമൂഹം ഉണരണമെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. പശു ദേശീയതയുടെ പേരിൽ മുസ്ലിം-ദലിത് ക്ഷീരകർഷകരെ പോലും സംഘ്പരിവാർ കൊന്നൊടുക്കുകയാണ്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വർക്കിങ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരമന മാഹീൻ, സഫീർഖാൻ മന്നാനി, കെ.വൈ. മുഹമ്മദ് കുഞ്ഞ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ആർ. അൽഅമീൻ റഹ്മാനി, മുണ്ടക്കയം ഹുസൈൻ മൗലവി, അൻസറുദ്ദീൻ, സുലൈമാൻ എന്നിവർ പെങ്കടുത്തു. അനുശോചിച്ചു തിരുവനന്തപുരം: രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ഉഴവൂർ വിജയെൻറ നിര്യാണം കേരള രാഷ്ട്രീയ-സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.