അന്വേഷണ ഉദ്യോഗസ്ഥ വിൻസെൻറിനെ കണ്ടിട്ടില്ല -കെ.മുരളീധരൻ *കെ. മുരളീധരൻ ജയിലിൽ വിൻെസൻറിനെ സന്ദർശിച്ചു ബാലരാമപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വിൻസെൻറ് എം.എൽ.എയെ അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര സബ് ജയിലിലെത്തി വിൻെസൻറിനെ സന്ദർശിച്ച ശേഷം ബാലരാമപുരത്തെ അദ്ദേഹത്തിെൻറ വീട്ടിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് അജിതാ ബീഗം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, അജിതാ ബീഗത്തോട് വിൻസെൻറിനെ കണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കണം. വേണ്ടതരത്തിൽ അന്വേഷണം നടത്താതെയാണ് അറസ്റ്റ്. വിൻെസൻറിെൻറ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണം. അപ്പോൾ മാത്രമേ ഇതിനു പിന്നിലെ രാഷ്്ട്രീയം വ്യക്തമാകൂ. ഗുണ്ടകളെ സംരക്ഷിച്ചതിെൻറ പേരിൽ ഹൈകോടതി കുറ്റപ്പെടുത്തിയ സക്കീർ ഹുസൈനെ പെറ്റികേസെടുത്ത് വിട്ടയച്ച സർക്കാറാണിത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. പാർട്ടി പൂർണമായും വിൻെസൻറിനൊപ്പമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.