കഞ്ചാവ്​ കടത്ത്​; യ​ുവാവ്​ പിടിയിൽ

കൊല്ലം: കഞ്ചാവ് വിൽപനക്കേസിൽ യുവാവ് അറസ്റ്റിൽ. മുട്ടക്കാവ് അശ്വതി ഭവനിൽ സുബാഷാണ് (41) എക്സൈസ് പിടിയിലായത്. വേഷം മാറിയെത്തിയ എക്സൈസ് സംഘം ഫോണിൽകൂടി ആവശ്യക്കാരെന്ന് പറഞ്ഞ് കച്ചവടം ഉറപ്പിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഒരുപൊതി കഞ്ചാവിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. സുബാഷിൽനിന്ന് 45 പൊതി കഞ്ചാവ് പിടിച്ചെടുത്തു. മുമ്പും കഞ്ചാവ് കേസിൽ ഇയാൾ പ്രതിയായിട്ടുള്ളതായി അധികൃതർ പറഞ്ഞു. കണ്ണനല്ലൂർഭാഗത്ത് ഓട്ടോയിൽ കഞ്ചാവ് കടത്തിയ ആളെ എക്സൈസ് രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സുബാഷ് പിടിയിലായത്. എക്സൈസ് സി.ഐ വി. രാജേഷ്, ഇൻസ്പെക്ടർമാരായ ആൻഡ്രൂസ്, വിജയൻ, അസി. ഇൻസ്പെക്ടർ ബാലചന്ദ്രകുമാർ, പ്രിവൻറീവ് ഓഫിസർ സുരേഷ്ബാബു, സി.ഇ.ഒമാരായ രഞ്ചിത്ത്, ബിജുമോൻ, സതീഷ്ചന്ദ്രൻ, കിഷോർ, ബിനു, ദിലീപ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.