കഞ്ചാവ്​ കടത്തി​െൻറ കേന്ദ്രമായി പുനലൂർ

പുനലൂർ: എക്സൈസ് പരിേശാധനകൾ വ്യാപകമാകുേമ്പാഴും തെക്കൻ ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതി​െൻറ കുത്തക പുനലൂരിനുതന്നെ. വർഷങ്ങളായി സ്ത്രീകളടക്കമുള്ള സംഘം പ്രവർത്തിച്ചിരുന്ന കഞ്ചാവ് വിൽപന ഇ‍ടക്കാലത്ത് കുറഞ്ഞതായാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ട്രെയിനിൽ പുനലൂരിലേക്ക് കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പിടികൂടിയതോടെയാണ് വിൽപന സംഘങ്ങൾ സജീവമാണെന്നുള്ളത് പുറത്തറിയുന്നത്. അറസ്റ്റിലായ മധുര ഉസുലംപെട്ടി സ്വദേശി അ‍യ്യങ്കാർ പതിവായി പുനലൂരിൽ കഞ്ചാവ് എത്തിക്കുന്നതായി പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇവിടത്തെ ചില മൊത്ത കച്ചവടക്കാർക്കായാണ് കഞ്ചാവ് എത്തിച്ചത്. ഇവരുടെ പേരുവിവരം ലഭിച്ചിട്ടുെണ്ടന്നാണ് അറിയുന്നത്. ഇൗ കച്ചവടക്കാരിൽനിന്നാണ് ജില്ലയുടെ പല ഭാഗത്തേക്കും കഞ്ചാവ് ചില്ലറ വിൽപനക്കായി വിതരണം ചെയ്യുന്നത്. റെയിൽ സ്റ്റേഷൻ പരിസരം, ടി.ബി ജങ്ഷൻ, ചെമ്മന്തൂർ, മാർക്കറ്റ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന നടക്കുന്നത്. വിദ്യാർഥികളാണ് കഞ്ചാവ് ലോബിയുടെ പ്രധാന ഉപഭോക്താക്കൾ. ചെറുപൊതിയായും ബീഡിയായും കൗമാരക്കാരായ കുട്ടികൾക്ക് നൽകി ഇവരെ അടിമകളാക്കുന്നു. പത്തനാപുരം, കഴുതുരുട്ടി എന്നിവിടങ്ങളിലും ഇതി​െൻറ വേരുകൾ ശക്തമാണ്. ഇവിടങ്ങളിലും മൊത്തവ്യാപാരികളാണ് കഞ്ചാവ് കച്ചവടം നേരിട്ട് നിയന്ത്രിക്കുന്നത്. തോട്ടം മേഖലയിലെ തൊഴിലാളികളും ഇവരുടെ ഇരകളാണ്. കൗമാരക്കാരെ വലയിലാക്കാൻ പ്രത്യേക ലോബി പ്രവർത്തിക്കുന്നുണ്ട്. തൊഴിലില്ലാതെയുള്ള ചെറുപ്പക്കാരെ കണ്ടെത്തി ബൈക്ക് അടക്കം വാഹനങ്ങൾ വാങ്ങി നൽകിയാണ് ദിവസക്കൂലിക്ക് കഞ്ചാവ് വിൽപന നടത്തിപ്പിക്കുന്നത്. ചില്ലറ കച്ചവടം നടത്തുന്നവരെയും ഉപയോഗത്തിന് വാങ്ങി സൂക്ഷിക്കുന്നവരെയും ഇടക്കിടെ എക്സൈസും പൊലീസും പിടികൂടുന്നുണ്ടെങ്കിലും മൊത്ത കച്ചവടക്കാർ രക്ഷപ്പെടുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.