ആധാർ നൽകാത്തതിനാൽ പെന്‍ഷൻ നിലച്ചു; ജീവിതം വഴിമുട്ടി കയര്‍ത്തൊഴിലാളികള്‍

അഞ്ചാലുംമൂട്: ജീവിതത്തി​െൻറ നല്ലകാലം മുഴുവൻ തൊണ്ടുതല്ലിയും കയർപിരിച്ചും കഴിഞ്ഞ പരമ്പരാഗത കയർത്തൊഴിലാളികൾ പെന്‍ഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. പ്രായംതളർത്തിയ രോഗികളടക്കമുള്ള തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. ആധാര്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ നൽകില്ലെന്ന അധികൃതരുടെ ഉത്തരവിനെ തുടര്‍ന്നാണ് മാസംതോറും ഇവര്‍ ക്ഷേമനിധി ബോര്‍ഡി​െൻറ പടികയറുന്നത്. കൊല്ലം താലൂക്കില്‍ ഇങ്ങനെ പെന്‍ഷന്‍ കിട്ടാതെ കാത്തിരിക്കുന്നത് അരലക്ഷംപേരാണ്. ആധാര്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ വരെ പെന്‍ഷന്‍ നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. അതേസമയം നിശ്ചിതസമയത്തിനകം ആധാര്‍ സമര്‍പ്പിച്ച കയര്‍ തൊഴിലാളി പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ തുക ഓണത്തിന് മുമ്പ് നല്‍കുമെന്ന് അധികൃതര്‍ മാധ്യമത്തോട് പറഞ്ഞു. 8959 പേര്‍ക്ക് മണിഒാർഡറായും 41469 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേനയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഒരുതവണ ആധാര്‍ സമര്‍പ്പിച്ചവര്‍ വീണ്ടും ആധാര്‍ സമര്‍പ്പിക്കേണ്ടതിെല്ലന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.