കടലിലെ പ്ലാസ്​റ്റിക്​ മാലിന്യം നീക്കാൻ 'ശുചി​ത്വസാഗരം' പദ്ധതി

കാവനാട്: കടലി​െൻറ ആവാസവ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്ന പദ്ധതി ജില്ല ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ആരംഭിച്ചു. കേരള ശുചിത്വ മിഷനും ഫിഷറീസ് വകുപ്പുമായി ചേർന്ന് 'ശുചിത്വസാഗരം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കടലിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പവിഴപ്പുറ്റുകൾക്കും കടലിലെ ആവാസവ്യവസ്ഥക്കും വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്. തീരക്കടലിലാണ് കൂടുതലായി പ്ലാസ്റ്റിക് മാലിന്യങ്ങളുള്ളത്. മത്സ്യബന്ധനത്തിനായി വലയിടുബോൾ ഒരു പ്രാവശ്യം രണ്ട് കിലോ വരെ പ്ലാസ്റ്റിക് മാലിന്യം വലയിൽ കുടുങ്ങും. ആഴ്ചയിൽ നാലും അഞ്ചും ദിവസം വരെ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളുടെ വലയിൽ 20 കിലോ വരെ പ്ലാസ്റ്റിക് മാലിന്യം കുടുങ്ങാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് പദ്ധതിയുമായി രംഗത്തിറങ്ങിയതെന്ന് ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു. ആദ്യം പ്ലാസ്റ്റിക് മാലിന്യം മൂലം സംഭവിക്കുന്ന ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എല്ലാ മത്സ്യബന്ധന ബോട്ടുകളിലും സ്റ്റിക്കർ പതിക്കും. കടലിൽ മത്സ്യബന്ധനത്തിനിടെ വലയിൽ കയറുന്ന പ്ലാസ്റ്റിക് കടലിൽ കഴുകി വൃത്തിയാക്കി ബോട്ടിൽ സൂക്ഷിക്കും. തുടർന്ന് കരയിൽ കൊണ്ടുവന്ന് ബന്ധപ്പെട്ടവർക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യം സുരക്ഷിതമായി കരയിൽ എത്തിക്കുന്നതിനുള്ള ബാഗുകൾ നൽകും. സംസ്ഥാനതല ഉദ്ഘാടനം കൊല്ലം കാവനാട് മുക്കാട് ഹോളി ഫാമിലി ഹാളിൽ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.