ശാസ്താംകോട്ട: കുടുംബവഴക്കിൽ കക്ഷിചേർന്ന് നീതിനിഷേധിച്ച പൊലീസിനെതിരെ പരാതിനൽകിയ ഗൃഹനാഥന് ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസിെൻറ പീഡനം. നാട്ടുകാരും ബന്ധുക്കളും എത്തി ചോദ്യംചെയ്തതോടെ മാപ്പ് പറഞ്ഞ് പൊലീസ് സംഘം തടിതപ്പി. കുന്നത്തൂർ ഐവർകാല പടിഞ്ഞാറ്റക്കര പനച്ചമൂട്ടിൽ വടക്കതിൽ മോഹനനെയാണ് (40) ഗ്രേഡ് എസ്.ഐ വിദ്യാധിരാജനും സംഘവും ശനിയാഴ്ച ഉച്ചക്ക് കൂലിപ്പണിചെയ്തുകൊണ്ട് നിന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് ഇദ്ദേഹത്തെ ഉടുപ്പ് ഇടാൻ പോലും അനുവദിക്കാതെ പൊരിവെയിലത്ത് ഒരു കിലോമീറ്ററോളം നടത്തിച്ചു. ബന്ധുക്കളെത്തി വാറണ്ട് കാണണമെന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് പരുങ്ങി. രംഗംവഷളാകും എന്ന നില വന്നതോടെ മോഹനനെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ആളറിയാതെ പറ്റിപ്പോയതാണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ മനഃപൂർവം തന്നെ അപമാനിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി മോഹനൻ ഡി.ജി.പിക്ക് പരാതിനൽകി. കുടുംബവഴക്കിൽ പണംവാങ്ങി പക്ഷം പിടിച്ചെന്ന് ആരോപിച്ച് മോഹനൻ ശാസ്താംകോട്ട പൊലീസിനെതിരെ നേരത്തേ പരാതിനൽകിയിരുന്നു. ഇതിെൻറ പ്രതികാരമാണ് ഇപ്പോൾ നടത്തിയതത്രേ. ഗ്രേഡ് എസ്.ഐ വിദ്യാധിരാജനും കണ്ടാലറിയാവുന്ന നാല് സിവിൽ പൊലീസ് ഓഫിസർമാർക്കും എതിരെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.