ഹജ്ജ്: എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ---------------------------------------------------------- കൊട്ടാരക്കര: കേരളത്തിൽനിന്നെത്തുന്ന ഹാജിമാരുടെ സൗകര്യത്തിന് ആവശ്യമായ എല്ലാനടപടിക്രമങ്ങളും ജിദ്ദ കോൺസുലേറ്റുമായും ഇന്ത്യൻ അംബാസഡറുമായും ബന്ധപ്പെട്ട് ചെയ്തിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. കൊട്ടാരക്കര റാവുത്തർ ഫെഡറേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം സ്ട്രീറ്റ് റെയിൽവേ പാലത്തിന് സമീപം സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും ഹാജിമാരുടെ യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞചെലവിൽ ഗ്രീൻ കാറ്റഗറിയിൽ ഉള്ളവർക്ക് കാറ്ററിങ് അടിസ്ഥാനത്തിൽ ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 4309 പേരെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിെൻറ അസൗകര്യവും ബുദ്ധിമുട്ടും മനസ്സിലാക്കി സെൻട്രൽ ഹജ്ജ് കമ്മിറ്റി ഇടപെട്ട് അതിൽനിന്ന് കുറച്ചാളുകളെ അസീസിയ കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടയ്ക്കൽ ചീഫ് ഇമാം മൂസാ മൗലവി ഹസനി അധ്യക്ഷത വഹിച്ചു. സാബു കൊട്ടാരക്കര, ബഷീർ മൗലവി, ഷംനാസ് മൗലവി ആൽ-കൗസരി, നിസാം ഉസ്താദ്, സുബൈർ മൗലവി, അനസ് മൗലവി, അനസ് മൗലവി ഹസനി, കാസിം മൗലവി, എ.എച്ച്. സലിം എന്നിവർ സംസാരിച്ചു. സ്വീകരണയോഗത്തിൽ റാവുത്തർ ഫെഡറേഷൻ ഭാരവാഹികളായ സലാമത്ത് സാഹിബ്, സംസ്ഥാന പ്രവാസി ഫോറം കൺവീനർ പുനലൂർ മുജീബ്, ബദറുദ്ധീൻ, സലിംരാജ്, യുസഫ് റാവുത്തർ, ജാഫർഖാൻ, അജിത് മുഹമ്മദ്, ഹാജി. എം. അബ്ദുൽ മജീദ്, എ.എച്ച്. സലിം, എ.എസ്. നാസർ, നാസർ പ്ലാമൂട്, അബ്ദുൽ അസീസ്, എം.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.