പാപനാശത്ത് ബലിതർപ്പണം തുടങ്ങി

വർക്കല: ദക്ഷിണകാശിയായ വർക്കല പാപനാശം തീരത്ത് കർക്കടക വാവുബലി തർപ്പണം തുടങ്ങി. ശനിയാഴ്ച സന്ധ്യക്ക് ആറരയോടെയാണ് വാവുബലിക്ക് തുടക്കമായത്. ഞായറാഴ്ച വൈകീട്ട് 3.40വരെയാണ് വാവുബലി. ബലിമണ്ഡപത്തിലും കടൽത്തീരത്തുമായി ദേവസ്വം ലൈസൻസുള്ള 120 തന്ത്രിമാരുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പാപനാശത്തേക്കുള്ള എല്ലാ റോഡുകളും തിരക്കിലായി. യൂനിഫോമിലും മഫ്തിയിലുമായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ പാപനാശത്ത് സുരക്ഷ ക്രമീകരണങ്ങൾക്കായി നിലയുറപ്പിച്ചിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന താൽക്കാലിക പൊലീസ് കൺട്രോൾ റൂമും തുറന്നു. ആംബുലൻസ് സർവിസുകളും അഗ്നി രക്ഷാ, ആരോഗ്യ വിഭാഗങ്ങളും പ്രവർത്തനനിരതമാണ്. അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനിജോ എന്നിവർ പാപനാശത്ത് ക്യാമ്പ് ചെയ്ത് ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ മുതൽ വൻജനത്തിരക്കാവും പാപനാശത്ത് അനുഭവപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.