പഞ്ചായത്ത്​ അംഗത്തെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന്​ സി.പി.​െഎ

കുന്നിക്കോട്: വാർഡിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യംചെയ്തതി​െൻറ പേരിൽ വിളക്കുടി പഞ്ചായത്ത് അംഗം സജീവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് സി.പി.ഐ. കഴിഞ്ഞ ദിവസം വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട സജീവിനെതിരെ വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്നും പാർട്ടി കുന്നിക്കോട് നേതൃത്വം പറഞ്ഞു. ഇതിനിടെ സജീവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനും കൂടിയായ സജീവിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി കാട്ടി കേസെടുത്തിട്ടുണ്ട്. സജീവി​െൻറ വീട് ആക്രമിച്ചതായും പരാതിയുണ്ട്. ശാസ്ത്രി ജങ്ഷന് സമീപം നിരന്തരം മദ്യപാനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തങ്ങളും നിത്യസംഭവമാണ്. വിദ്യാർഥികളെ മദ്യപാനസംഘം ശല്യപ്പെടുത്തുന്നതായും പരാതി ഉയർന്നതിനെ തുടർന്നാണ് വാർഡ് അംഗം ചോദ്യംചെയ്തത്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം. യുവതിയെ മർദിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.