ഗോൾഡൻ ജൂബിലി വിളംബര ജാഥയും വൃക്ഷത്തൈ നടീലും

കൊല്ലം: ചാത്തിനാംകുളം എം.എസ്.എം ഹയർസെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി പതാക ഉയർത്തൽ, വിളംബരജാഥ, ജൂബിലി വൃക്ഷത്തൈ നടീൽ എന്നിവ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാരംഭിച്ച വിളംബരജാഥക്ക് ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ്, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻ, അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിളംബര ഘോഷയാത്രയുടെ ദീപശിഖ സ്കൂൾ മാനേജിങ് ട്രസ്റ്റ് അംഗം എച്ച്. അബ്ദുൽ റഷീദും പതാക സ്കൂൾ മാനേജർ എച്ച്്. അബ്ദുൽ ഷെരീഫും ഏറ്റുവാങ്ങി. തുടർന്ന് ജൂബിലി വൃക്ഷത്തൈ നടീൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. പതാക ഉയർത്തി എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ ജി. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എസ്. അനിൽകുമാർ സ്വാഗതവും എച്ച്.എം.ഇ ചാർജ് എൽ. ശ്രീലേഖ നന്ദിയും പറഞ്ഞു. സ്കൂൾ ജൂബിലി ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ആർ. രാജേന്ദ്രൻപിള്ള, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. നിസാറുദ്ദീൻ, ചാത്തിനാംകുളം കൗൺസിലർ എ. നിസാർ, ആസിഫ്, പ്രമോദ് ലാൽ, ഷെരീഫ് ചന്ദനത്തോപ്പ്, ഷൂജ, ദിലീപ്കുമാർ, നജീബ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.