ടൈറ്റാനിയം അപകടം: അന്വേഷണത്തിന്​ അഡീഷനൽ ചീഫ്​ സെക്രട്ടറിക്ക് നിർദേശം

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡിൽ പ്ലാൻറ് തകർന്ന് െതാഴിലാളി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി എ.സി. മൊയ്തീൻ വ്യവസായവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശംനൽകി. പ്ലാൻറ് നിര്‍മാണത്തിലും തുടര്‍ന്നുള്ള പരിശോധനയിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാനാണ് നിർദേശം നൽകിയത്. മരിച്ചതൊഴിലാളിയുടെ പ്രായമായ അമ്മയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനും പരിേക്കറ്റ തൊഴിലാളിയുടെ ചികിത്സ ചെലവുകള്‍ വഹിക്കാനും കമ്പനി അധികൃതരോട് നിര്‍ദേശിച്ചു. അപകടമുണ്ടായ ന്യൂട്രലൈസേഷന്‍ പ്ലാൻറ് രൂപകല്‍പന ചെയ്തത് വാടെക് വാബാഗ് എന്ന കമ്പനിയാണ്. ഇതി​െൻറ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്താണ്. 2014 നവംബർ 13 മുതൽ 24 വരെ പ്ലാൻറി​െൻറ പെര്‍ഫോമന്‍സ് ഗ്യാരൻറി പരിശോധനയും 2016 ജനുവരിയിൽ സുരക്ഷ പരിശോധനയും നടത്തിയാണ് പ്രവര്‍ത്തനമാരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തെതുടര്‍ന്ന് മന്ത്രി എറണാകുളത്തുള്ള പരിപാടി റദ്ദാക്കി കമ്പനി സന്ദര്‍ശിക്കുകയും മരണവീട്ടില്‍ എത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.