സർക്കാർ ആശുപത്രികൾ നാഥനില്ലാക്കളരി -പാലോട് രവി നെടുമങ്ങാട്: കേരളത്തിലെ സർക്കാർ ആശുപത്രികൾ നാഥനില്ലാക്കളരിയായി മാറിയതായി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി. പനി ബാധിച്ച് ആശുപത്രിയിലെത്തിച്ചാൽ രോഗിയുടെ മൃതദേഹവുമായി തിരികെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. സംസ്ഥാന ഭരണകൂടം ഇതു നോക്കിനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, പനി മേഖലയിൽ സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെടുമങ്ങാട് താലൂക്ക് ഓഫിസിനുമുന്നിൽ താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡൻറ് ആനക്കുഴി ഷാനവാസ് അധ്യക്ഷത വഹിച്ചു. ആനാട് ജയൻ, ഇ. ഷംസുദ്ദീൻ, വെള്ളനാട് ജ്യോതിഷ്, ജലീൽ മുഹമ്മദ്, എം. ജയമോഹൻ, ഡി. രഘുനാഥൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ വെള്ളനാട് ശശി, ആനാട് സുരേഷ്, ഷാമില ബീവി, ഉഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.