തിരുവനന്തപുരം: നഗരസഭയുടെ ഹെൽത്ത് വിഭാഗം നടത്തിയ പ്ലാസ്റ്റിക് റെയ്ഡിൽ പാളയം അരുണ ഹോട്ടൽ, കല്യാൺ സിൽക്സ് എന്നിവിടങ്ങളിൽനിന്ന് 530 കിലോഗ്രാം പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. റെയ്ഡിന് ഹെൽത്ത് സൂപർവൈസർ രമേഷ്കുമാർ കെ.സി. ഹെൽത്ത് ഇൻസ്പെക്ടർമാരായ അശോക്, ബിജു, ബേബി എന്നിവർ നേതൃത്വം നൽകി. നഗരസഭ ഹെൽത്ത് സ്ക്വാഡിെൻറ നേതൃത്വത്തിൽ തട്ടുകളിൽ ശുചിത്വം, പ്ലാസ്റ്റിക് ഉപയോഗം എന്നിവ പരിശോധിക്കുന്നതിന് നടന്ന റെയ്ഡിൽ 200 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും പ്ലാസ്റ്റിക് ഷീറ്റുകളും പിടിച്ചെടുത്തു. ഹെൽത്ത് സൂപർവൈസർ ഉഷാകരൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി ബൈജു, ഷാജി കെ.നായർ, നിസാം, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. തട്ടുകടകൾക്ക് നഗരസഭ നോട്ടീസ് നൽകി. നഗരസഭ കൗൺസിൽ അംഗീകരിച്ച ബൈലോ പ്രകാരം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.