ഷാരൂഖ്​ ഖാന്​ എൻഫോഴ്​സ്​​െമൻറ്​ നോട്ടീസ്​

മുംബൈ: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഐ.പി.എൽ ടീമായ കൊൽക്കത്ത െനെറ്റ്െറെഡേഴ്സ് പ്രമോട്ടറും നടനുമായ ഷാറൂഖ് ഖാനെ എൻഫോഴ്സ്മ​െൻറ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. ഒാഹരി കൈമാറ്റം ചെയ്തതുവഴി 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ആഗസ്റ്റ് 23ന് ഹാജരായി വിശദീകരണം നൽകണമെന്നും എൻഫോഴ്സ്മ​െൻറ്, താരത്തെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഷാരൂഖ് നഷ്ടം വന്ന തുകയുടെ മൂന്നിരട്ടി പിഴ അടക്കേണ്ടി വരും. കഴിഞ്ഞ മാർച്ചിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സഹ ഉടമകളായ ഷാരൂഖ് ഖാ​െൻറ ഭാര്യ ഗൗരി, നടി ജൂഹി ചൗള എന്നിവർക്ക് എൻഫോഴ്സ്മ​െൻറ് ഡയറക്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.