പരിപാടികൾ ഇന്ന്​

പ്രസ് ക്ലബ്: കമലസുറയ്യ പുരസ്കാരസമർപ്പണം -വൈകു. 3.00 സ്റ്റാച്യു കാപ്പിറ്റൽ സ​െൻറർ: ഒലിവ് മൺസൂൺ പുസ്തകമേള -രാവിലെ 10 മുതൽ ജോയൻറ് കൗൺസിൽ ഹാൾ: കേരള കർഷകസംഘം അവകാശ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ജെ. വേണുഗോപാലൻനായർ -രാവിലെ 10.00 വൈ.എം.സി.എ ഹാൾ: 'ഹിന്ദുത്വവും ജാതിവ്യവസ്ഥയും' പ്രഭാഷണം ലിബിൻ തത്തപ്പിള്ളി -വൈകു. 5.00. റഷ്യൻ കൾചറർ സ​െൻറർ: റഷ്യൻ പേരുകാരുെട സംഗമം -വൈകു. 4.00 തുഞ്ചൻ സ്മാരകം: രാമായണ സന്ധ്യാചരണം 'സീതാ സ്വയംവരം' രാവിലെ -10.00 മുതൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ സർവേ ആരംഭിച്ചു തിരുവനന്തപുരം: കോർപറേഷ​െൻറ നേതൃത്വത്തിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരുടെ സമഗ്ര സർവേ മേയർ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രദേശത്ത് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്തി വിവരേശഖരണം നടത്തിയാണ് സർവേയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർവേയിലൂടെ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പുനരധിവസിപ്പിക്കുന്നതിന് നാഷനൽ ലൈവ്ലിഹുഡ് മിഷൻ പദ്ധതി പ്രകാരം കെട്ടിടംനിർമിക്കുമെന്നും നഗരത്തിൽ തെരുവോരങ്ങളിൽ അധീനതയിൽ നിലവിലുള്ള യാചകപുനരധിവാസകേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാനും കഴിയും. നഗരത്തിലെ വിവിധജോലികൾ ചെയ്താണ് ഇവരിൽ പലരും നിത്യവൃത്തി കഴിക്കുന്നത്. ഇങ്ങനെ ജോലിചെയ്ത് ജീവിക്കുന്നതവർക്കും രാത്രികാലങ്ങളിൽ അന്തിയുറങ്ങാനുള്ള കേന്ദ്രങ്ങൾ നിർമിക്കുന്നതിനും എൻ.യു.എൽ.എം പദ്ധതി പ്രേയാജനപ്പെടുത്താൻ കഴിയും. നഗരത്തിലെ എല്ലാപ്രദേശങ്ങളിലും ഇൗ സർേവ പ്രവർത്തനം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. സർവേ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജനങ്ങളും സഹായിക്കണമെന്നും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ സംബന്ധിച്ച വിവരം നഗരസഭക്ക് കൈമാറണമെന്നും മേയർ അഭ്യർഥിച്ചു. ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആർ. ഗീത ഗോപാൽ,വാർഡ് കൗൺസിലർ സിന്ധു, ഹെൽത്ത് ഒാഫിസർ ഡോ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർ ധർമപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനിൽകുമാർ തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.