തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തുടക്കമിടുന്ന 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിശീലന പരിപാടികൾക്ക് തുടക്കമായി. 30ന് മുമ്പ് പൂർത്തിയാക്കുംവിധം നടപ്പാക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള പരിശീലന പരിപാടികളിൽ ജില്ലതല റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനമാണ് സംസ്ഥാനത്ത് വിവിധ ജില്ല കേന്ദ്രങ്ങളിലായി നടക്കുന്നത്. രണ്ടുദിവസങ്ങൾക്കകം ജില്ലതല പരിശീലന പരിപാടി പൂർത്തിയാകും. തുടർന്ന് ബ്ലോക്ക്തല പരിശീലനം ആരംഭിക്കും. ഇതിൽ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻതല റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകുന്നത്. സമഗ്ര ശുചിത്വ- മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിലേക്ക് ഓരോ വാർഡിലും 50 വീടുകൾ വീതം തിരിച്ച് രണ്ട് റിസോഴ്സ് പേഴ്സൺമാരെ വീതം സേവന/സഹായത്തിന് ലഭ്യമാക്കാൻ വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന പരിശീലന പരിപാടി ലക്ഷ്യമിടുന്നതെന്ന് ഹരിതകേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.