നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ യു.ഡി.എഫ് ഏറ്റെടുക്കും ^രമേശ് ചെന്നിത്തല

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ യു.ഡി.എഫ് ഏറ്റെടുക്കും -രമേശ് ചെന്നിത്തല 144 പ്രയോഗിച്ചത് പിന്‍വലിക്കണം തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി വ്യാഴാഴ്ച വിളിച്ച യോഗത്തിൽ തീരുമാനം ഉണ്ടായില്ലയെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം ചെയ്യുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി​െൻറ അറിവോടെ മാനേജ്മ​െൻറിനെ സഹായിക്കാനാണ് കണ്ണൂർ, കാസർകോട് ജില്ല കലക്ടർമാർ വ്യവസ്ഥകൾ ലംഘിച്ച് ഉത്തരവിറക്കിയത്. സർക്കാറി​െൻറ പിടിപ്പുകേടും ധാർഷ്ട്യവും മൂലമാണ് സമരം 20 ദിവസം നീണ്ടത്. 144 ഉം മറ്റും പ്രയോഗിച്ച് സമരംഅടിച്ചമര്‍ത്താന്‍ അനുവദിക്കില്ല. സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പകരം നഴ്‌സിങ് വിദ്യാർഥികളെ ആശുപത്രികളില്‍ വിന്യസിക്കാനുള്ള കലക്ടറുടെ തീരുമാനം നിയമവിരുദ്ധവും വിവേകശൂന്യവുമാണ്. സമരം പൊളിക്കുന്നതിന് രോഗികളുടെ ജീവന്‍കൊണ്ട് പന്താടാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് അധ‍്യക്ഷതവഹിച്ചു. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എം. വിൻസ​െൻറ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, മൺവിള രാധാകൃഷ്ണൻ, സജീവ് ജോസഫ്, കരകുളം കൃഷ്ണപിള്ള, എം.എം. നസീർ, ചാമക്കാല ജ്യോതികുമാർ, വർക്കല കഹാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ സി.ആർ. മഹേഷ്, അനീഷ് വരിക്കണ്ണാമല, എസ്.എം. ബാലു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.