നാലുതരത്തിലുള്ള ഫീസ് ഘടന അംഗീകരിക്കാമെന്ന വാഗ്ദാനവുമായി രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തേതുപോലെ രംഗത്ത് വന്നു. വെഞ്ഞാറമൂട് ഗോകുലം, മലബാര്‍ എന്നിവയാണ് പുതിയ നിർദേശവുമായി സര്‍ക്കാറിനെ സമീപിച്ചത്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മ​െൻറ് അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ ചെയര്‍മാനായ കോളജാണ് മലബാര്‍. നേരത്തേ എം.ഇ.എസ്, കാരക്കോണം സോമര്‍വെല്‍ എന്നീ മെഡിക്കല്‍ കോളജുകള്‍ ഇതേ രീതിയിലുള്ള ഫീസ് ഘടനക്ക് സര്‍ക്കാറുമായി ധാരണയുണ്ടാക്കിയിരുന്നു. അവരുമായി കരാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്. ഈ കരാറിന് നിയമപ്രാബല്യം ലഭിക്കുമോ എന്ന കാര്യവും നിയമവകുപ്പ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സ്വാശ്രയ കോളജുകള്‍ പകുതി സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുനൽകിയിരുന്നു. അങ്ങനെ വിട്ടുനൽകിയതില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ( ബി.പി.എല്‍) 25,000 രൂപയായിരുന്നു വാര്‍ഷിക ഫീസ്. ബാക്കി 30 ശതമാനത്തിന് രണ്ടര ലക്ഷവും. അവശേഷിക്കുന്ന മാനേജ്‌മ​െൻറ് സീറ്റില്‍ 35 ശതമാനത്തിന് 11 ലക്ഷവും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷവുമായിരുന്നു ഫീസ്. ഈ ഫീസ് ഘടന ഇക്കൊല്ലവും തുടരാമെന്നാണ് കോളജുകള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളത്. നാലുതരം ഫീസ് ഘടന സ്വീകാര്യമാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നും അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കരാറുണ്ടാക്കാനാകുമെന്ന് കരുതുന്നു. ചെറിയ വര്‍ധന സര്‍ക്കാറിനോട് ആവശ്യപ്പെടും. അതേസമയം, ഫീസ് നിര്‍ണയാവകാശം കോളജുകള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ മാനേജ്‌മ​െൻറുകള്‍ നിയമനടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ടര ലക്ഷമെന്ന ഫീസിന് അര്‍ഹരെ നിര്‍ണയിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഫീസ് ഇളവ് ലഭിക്കാതെ, മറ്റ് കോളജുകളില്‍ പ്രവേശനം നേടേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യുമോ എന്നാണ് ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.