കൊല്ലം: ഗ്രോബാഗുകളിലൂടെ വിഷരഹിത പച്ചക്കറിയും തരിശുനില നെൽകൃഷിയിലൂടെ നെല്ലും ഉൽപാദിപ്പിക്കാനുള്ള റോട്ടറി ക്ലബിെൻറ പ്രധാന പരിപാടിയായ റീപിെൻറ (റോട്ടറി എംപവർമെൻറ് ഒാഫ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ) ഭാഗമായി ഇടവെട്ടം, കുഴിയം ഏലാകളിലെ 20 ഏക്കറിൽ നെൽകൃഷി തുടങ്ങുമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെവ്വാഴ്ച രാവിലെ ഒമ്പതിന് ഞാറുനട്ടുകൊണ്ട് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. 1.5 ലക്ഷം ഗ്രോബാഗുകളിലൂടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, േകാട്ടയം, ആലപ്പുഴ ജില്ലകളിൽ ജൈവപച്ചക്കറി കൃഷിക്കും തരിശുനില നെൽകൃഷിക്കും റോട്ടറി ക്ലബ് തുടക്കം കുറിച്ചിരുന്നു. ഇതിെൻറ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ 1000 ഗ്രോബാഗുകൾ സ്ഥാപിച്ചുകൊണ്ട് സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ നെൽകൃഷിക്ക് തുടക്കമിടുന്നത്. സ്കൂളുകൾ, വ്യവസായ ശാലകൾ, പാടശേഖര സമിതികൾ, െറസി. അസോസിയേഷനുകൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാർത്തസമ്മേളനത്തിൽ റീപ് ഡിസ്ട്രിക്ട് അഡ്വൈസർ കെ.പി. രാമചന്ദ്രൻ നായർ, രാമകൃഷ്ണപിള്ള, ജെ. സുരേഷ്, വിജു വിജയരാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.