'ഒരു ഗ്രാമം പറഞ്ഞ കഥ' പര്യടനം തുടങ്ങി

കൊല്ലം: ഗ്രാമസഭയിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും അവതരിപ്പിക്കുന്ന 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന ബോധവത്കരണ നാടകത്തി​െൻറ ജില്ലയിലെ അവതരണം തുടങ്ങി. പര്യടനം അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രസിഡൻറ് സുജ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു മുരളി അധ്യക്ഷതവഹിച്ചു. തദ്ദേശ മിത്രം കേരള ജനമൈത്രി പൊലീസി​െൻറ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാടകം ഏറെ പരാധീനതകളുള്ള ഒരു ഗ്രാമം ഗ്രാമസഭ സജീവമാക്കി സ്വയം പര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ നുജുമുദ്ദീൻ, ഷറഫ്, ബാബു, അജികുമാർ, ചന്ദ്രകുമാർ, ജയൻ, ഷൈജു, സുനിൽകുമാർ, ഷംനാദ് എന്നിവർ വേഷമിടുന്നു. ശനിയാഴ്ച പുനലൂരിലും കൊട്ടാരക്കരയിലും നാടകം അവതരിപ്പിച്ച സംഘം ഞായറാഴ്ച കുണ്ടറയിലും ചവറയിലും പര്യടനം നടത്തും. സകർമ സോഫ്റ്റ് വെയർ ആദ്യം കൊട്ടാരക്കര, ചിറ്റുമല ബ്ലോക്കുകളിൽ കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിടുന്ന സകർമ സോഫ്റ്റ് വെയർ കൊല്ലം ജില്ലയിലും. ആദ്യഘട്ടത്തിൽ കൊട്ടാരക്കര, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഈ സോഫ്റ്റ് വെയർ സജ്ജമാക്കിയിട്ടുള്ളത്. ഭരണസമിതി യോഗങ്ങളുടെ നടപടിക്രമങ്ങൾ പൂർണമായും വെബ് അധിഷ്ഠിതമായി നടത്തുന്നതിന് ഇൻഫർമേഷൻ കേരള മിഷനാണ് സകർമ വികസിപ്പിച്ചെടുത്തത്. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുംവിധം യോഗ നടപടിക്കുറിപ്പുകൾ ഓൺലൈനായി രേഖപ്പെടുത്താൻ സംവിധാനം ഉപകരിക്കും. പൊതുജനങ്ങൾക്ക് നടപടിക്കുറിപ്പുകൾ പരിശോധിക്കാനുമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് ലോഗിൻ ചെയ്യാം. 31ന് മുമ്പ് ജില്ലയിലെ ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളിൽകൂടി സകർമ സോഫ്റ്റ് വെയർ നിലവിൽവരുമെന്ന് എ.ഡി.സി ജനറൽ വി. സുദേശൻ അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊല്ലം: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലേക്ക് പഴയ പദ്ധതി പ്രകാരം അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ വാഹന ഉടമകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി സെപ്റ്റംബർ 30 വരെ ക്ഷേമനിധി വിഹിതം അടയ്ക്കാം. ആർ.ആർ നടപടികൾ വഴി തുക അടയ്ക്കുന്നവർക്കും ക്ഷേമനിധി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ വാഹന ഉടമകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് കൊല്ലം ഹൈസ്കൂൾ ജങ്ഷനിലെ ജില്ല മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.