നഴ്സുമാരുടെ സമരം: മാനേജ്മെൻറുകൾക്ക് സർക്കാർ ഒത്താശചെയ്യുന്നു -ബിന്ദുകൃഷ്ണ കൊല്ലം: അടിസ്ഥാനശമ്പളം സുപ്രീംകോടതി നിജപ്പെടുത്തിയിട്ടും ഒന്നരമാസക്കാലമായി ഈ ആവശ്യം ഉന്നയിച്ച് സർക്കാറിന് മുന്നിൽ അവകാശരേഖ സമർപ്പിച്ച നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതെ വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ അവർ സമരരംഗത്ത് വന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ തയാറാകാത്ത ആശുപത്രി മാനേജ്മെൻറുകളെ നിലക്ക് നിർത്താൻ സർക്കാർ കാണിക്കുന്ന വിമുഖതയാണ് മാനേജ്മെൻറുകളെ കടുത്തതീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് മാനേജ്മെൻറുമായുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നതായും ബിന്ദുകൃഷ്ണ പറഞ്ഞു. പനികൊണ്ടും പകർച്ചവ്യാധി കൊണ്ടും കേരളം വിറക്കുമ്പോൾ ന്യായമായ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.