തൃച്ചി-തിരുനെൽവേലി ഇൻറർസിറ്റി ഒാടിത്തുടങ്ങി തിരുവനന്തപുരം: തൃച്ചി-തിരുനെൽവേലി ഇൻറർസിറ്റി എക്സ്പ്രസ് (22627) തിരുവനന്തപുരത്തേക്ക് ഒാടിത്തുടങ്ങി. തൃച്ചിയിൽനിന്ന് ശനിയാഴ്ച രാവിലെ 7.05ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 3.25നാണ് തമ്പാനൂരിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 11.55ന് പുറപ്പെട്ട തിരുവനന്തപുരം-തിരുനെൽവേലി-ട്രിച്ചി ഇൻറർസിറ്റി രാത്രി 8.15ന് തൃച്ചിയിലെത്തി. മണപ്പാറ, ഡിണ്ടിഗൽ ജങ്ഷൻ, മധുര ജങ്ഷൻ, വിരുത നഗർ ജങ്ഷൻ, സാത്തൂർ, കോവിൽപട്ടി, വാഞ്ചിമണിയാച്ചി ജങ്ഷൻ, തിരുനെൽവേലി ജങ്ഷൻ, വള്ളിയൂർ, നാഗർകോവിൽ, കുഴിത്തുറ എന്നിവിടങ്ങളിലാണ് സ്േറ്റാപ്പുകളുള്ളത്. തിരുവനന്തപുരം-ഗുരുവായൂർ, ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസുകളുമായി കണക്ഷൻ ലഭിക്കുമെന്നതാണ് പുതുതായി ലഭ്യമാകുന്ന ട്രെയിൻ സർവിസുകളെ പ്രത്യേകത. തൃച്ചി ശ്രീരംഗം, പളനി, മധുര തീർഥാടന കേന്ദ്രങ്ങളെയും സർവിസുകൾ ബന്ധിപ്പിക്കുന്നുണ്ട്. ഒരു എ.സി ചെയർകാർ, ഏഴ് സെക്കൻറ് ചെയർകാർ കമ്പാർട്ട്മെൻറുകൾ, എട്ട് ജനറൽ ചെയർകാറുകൾ എന്നിവയാണ് ട്രെയിനിലുള്ളത്. തിരുവനന്തപുരത്ത്നിന്ന് മധുരയിലേക്ക് എ.സിയിൽ 490 രൂപയും നോൺ എ.സിയിൽ 135 രൂപയുമാണ് നിരക്ക്. ത്രിച്ചിയിലേക്ക് യഥാക്രമം 640ഉം 175ഉം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.