കൊല്ലം: അമൃതസംയോഗം 2017 എന്ന പേരിൽ ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വൈദ്യശാസ്ത്രങ്ങളെ സമന്വയിപ്പിച്ച് ഇൻറേഗ്രറ്റിവ് ചികിത്സപദ്ധതി വികസിപ്പിച്ചെടുക്കാനുള്ള അന്താരാഷ്ട്ര ശാസ്ത്രസമ്മേളനം സംഘടിപ്പിക്കും. 48 ലഘുപ്രബന്ധങ്ങളും 72 പോസ്റ്ററുകളും അവതരിപ്പിക്കും. ഇൻറേഗ്രറ്റിവ് ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ ജേണൽ പ്രകാശനം ചെയ്യും. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചൽസിലെ സന്ധിരോഗവിദഗ്ധനായ പ്രഫ. ഡോ. ഡാനിയേൽ ഫ്രസ്റ്റ്, അമേരിക്കയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജെഫ്രി വൈറ്റ്, ഇറ്റലിയിലെ മിലാൻ യൂനിവേഴ്സിറ്റിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. നേരിയോ െബ്രസോലിൻ, മിലാൻ യൂനിവേഴ്സിറ്റിയിലെ പ്രഫസറും മാനസികാരോഗ്യരംഗത്ത് ശ്രേദ്ധയനുമായ ഡോ. അേൻറാനെല്ല, പ്രമേഹരോഗത്തിൽ ഗവേഷണം നടത്തിയ ലാറ്റിയ യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. വാൽഡിസ് പിരാഗ്സ്, യൂറോപ്പിലെ മെഡിക്കൽ സർവകലാശാലയായ ഷാരിട്ടെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അലോപ്പതി ചികിത്സകൻ ഡോ. ക്രിസ്ത്യൻ കെസ്ലർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.