തിരുവനന്തപുരം: ഭരണഭാഷാ മാധ്യമ മാറ്റം ഫലപ്രദമായി നടപ്പാക്കുന്നതിെൻറ ഭാഗമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഭരണശബ്ദാവലി സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നൽകുന്നതിെൻറയും പരിഷ്കരിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിെൻറയും ഉദ്ഘാടനം സാംസ്കാരികമന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റിൻറ് ഡയറക്ടർ ഡോ. ഷിബുശ്രീധർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.