കൊല്ലം: തിരുവിതാംകൂർ രാജഭരണകാലത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിെൻറ ചരിത്രം രേഖപ്പെടുത്തിയ മതിലകം രേഖകളുടെ ഡിജിറ്റൽവത്കരണം പുരോഗമിക്കുന്നു. സംസ്ഥാന പുരാരേഖവകുപ്പ് നടത്തുന്ന ഡിജിറ്റലൈസേഷൻ പകുതി പിന്നിട്ടു. പൂർത്തിയായതടക്കം പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കാനുള്ള ശ്രമവും ആരംഭിച്ചു. മതിലകം താളിയോലകളിൽ വട്ടെഴുത്ത് ഉൾപ്പെടെയുള്ള പുരാതനലിപികളിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. മൂവായിരത്തോളം ചുരണകളാണ് മതിലകം രേഖകളുടെ ഭാഗമായുള്ളത്. ഓരോ ചുരണയും ആയിരത്തോളം താളിയോലകളടങ്ങിയതാണ്. തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയായും മതിലകം താളിയോലകൾ വിലയിരുത്തപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വരുമാനം, നടവരവുകൾ, സമർപ്പണങ്ങൾ, നിലവറകൾ തുടങ്ങിയവയെല്ലാം വിശദമായി മതിലകം രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പ്രധാനകാര്യങ്ങളും ഇതിൽ എഴുതി സൂക്ഷിക്കാറുണ്ട്. മതിലകം രേഖകൾ മഹാകവി ഉള്ളൂരാണ് ക്രോഡീകരിച്ചത്. ഉള്ളൂരും ശൂരനാട്ട് കുഞ്ഞൻപിള്ളയും മതിലകം രേഖകളുടെ ഒരുഭാഗം മൊഴിമാറ്റിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ടാണ് മതിലകം രേഖകൾ സമീപകാലത്ത് ഏറെ ചർച്ചയാവുന്നതും ശ്രദ്ധിക്കപ്പെടുന്നതും. അതേസമയം രേഖകളുടെ ഡിജിറ്റലൈസേഷൻ ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും ഇവയുടെ ലിപികൾ പൂർണമായും മൊഴിമാറ്റിയെടുക്കുക ശ്രമകരമായ േജാലിയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മതിലകം രേഖകളുടെ ഡിജിറ്റൽവത്കരണത്തോടൊപ്പം മൊഴിമാറ്റവും പൂർത്തീകരിക്കാനായാൽ തിരുവിതാംകൂറുമായി ബന്ധപ്പെട്ട പല വിലപ്പെട്ട വിവരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.