സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: മുസ്​ലിം സംയുക്തവേദി

തിരുവനന്തപുരം: തീവ്ര ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാറി​െൻറ ഗൂഢ‍ശ്രമങ്ങള്‍ക്ക് കനത്തതിരിച്ചടി നല്‍കി കശാപ്പ് നിരോധന നിയമം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ കേരള മുസ്ലിം സംയുക്തവേദി സ്വാഗതംചെയ്തു. കശാപ്പ് നിരോധനനിയമത്തി​െൻറ മറവില്‍ ബീഫ് കഴിെച്ചന്നും കൈവശംെവച്ചന്നും ആരോപിച്ച് രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകളെയും ദലിതുകളെയും അറുകൊലചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നീതി പീഠങ്ങളില്‍നിന്ന് കനത്തശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണം. മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉൾപ്പെടെയുള്ളവര്‍ മതേതര ഇന്ത്യയുടെ പൈതൃകത്തെയും രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയാറാവണമെന്ന് സംയുക്തവേദി സംസ്ഥാന പ്രസിഡൻറ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.