ഗുണ്ട ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക് ചവറ: ഗുണ്ട സംഘത്തിെൻറ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിയായ ഗൃഹനാഥന് പരിക്കേറ്റു. ചവറ മുക്കുത്തോടിന് തെക്ക് ആദിത്യഭവനിൽ സന്തോഷി (39)നാണ് സംഘടിച്ചെത്തിയ അക്രമികളുടെ മർദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് 6.30നാണ് സംഭവം. ചവറ ബസ്സ്റ്റാൻഡിന് സമീപം റോഡരികിലെ കടയിൽനിന്ന് സാധനം വാങ്ങിയശേഷം സൈക്കിൾ എടുക്കാൻ ശ്രമിക്കവെ ചിലരുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. റോഡരികിൽ സൈക്കിൾ വെച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് ഇക്കൂട്ടർ മറ്റുള്ളവരെ സംഘടിപ്പിച്ച് കൊണ്ട് വന്ന് സൈക്കിളിൽ വരികയായിരുന്ന തന്നെ ചവറ മുസ്ലിം പള്ളിക്ക് തെക്കുഭാഗത്തുള്ള റോഡിൽ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നുവെന്ന് ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കുകളിലായിയെത്തിയ സംഘത്തിൽ 20ൽപരം അക്രമികൾ ഉണ്ടായിരുന്നു. നാട്ടുകാർ വരുന്നതുകണ്ട് അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ സന്തോഷ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അക്രമികളിൽ ചിലർ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്ന സൂചനയുമുണ്ട്. പുരസ്കാരനിറവിൽ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല ചവറ: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൽ പുരസ്കാര നേട്ടവുമായി കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല. 2017ലെ മികച്ച ലൈബ്രറിക്കും ലൈബ്രേറിയനുമുള്ള അവാർഡ് കരസ്ഥമാക്കിയതിെൻറ സന്തോഷത്തിലാണ് ഗ്രന്ഥശാല പ്രവർത്തകർ. മികച്ച ലൈബ്രേറിയനായി വടക്കുംതല ആശാഭവനത്തിൽ ആദർശിനെയാണ് തെരഞ്ഞെടുത്തത്. വടക്കുംതല പനയന്നാർക്കാവിൽ 1957ൽ സ്ഥാപിതമായ ഗ്രന്ഥശാല എ ഗ്രേഡ് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഒരുനാടിെൻറ വായനശീലത്തെ വളർത്തിയെടുക്കാൻ ഗ്രന്ഥശാല നിരവധിപദ്ധതികളും പരിപാടികളുമാണ് ഗ്രാമവാസികൾക്ക് ഒരുക്കുന്നത്. മൂവായിരത്തിൽപരം അംഗങ്ങളുള്ള ഗ്രന്ഥശാലയിൽ ഇരുപതിനായിരത്തിൽപരം പുസ്തകങ്ങളാണുള്ളത്. മലയാള ഭാഷയുടെ വികസനത്തിന് 'നല്ല മലയാളം' പരിപാടി അഞ്ചുവർഷമായി നടപ്പാക്കിവരുന്നു. വിശേഷ ദിനങ്ങളിൽ പ്രത്യകപരിപാടികൾ നടപ്പാക്കിയും ശ്രദ്ധേയമായി. വനിത വയോജന പുസ്തകവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ലൈേബ്രറിയെൻറ നേതൃത്വത്തിൽ വീട് വീടാന്തരം കയറിയിറങ്ങി പുസ്തകങ്ങൾ വായനക്കാർക്ക് എത്തിച്ചുനൽകുന്നുണ്ട്. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലക്ക് റഫറൻസ് റൂമുകളും പുസ്തകങ്ങളുമുണ്ട്. ബാല യുവജന വനിത വയോജന വേദികളും സജീവമായി പ്രവർത്തിക്കുന്നു. മികച്ച ലൈബ്രേറിയനായ ആദർശ് എട്ട് വർഷമായി ലൈേബ്രറിയനായി പ്രവർത്തിക്കുന്നു. ചങ്ങൻകുളങ്ങര ബ്ലോക്ക് പഞ്ചായത്തോഫിസിൽ നടന്ന ചടങ്ങിൽ എൻ. വിജയൻപിള്ള എം.എൽ.എ അവാർഡുകൾ വിതരണംചെയ്തു. ഗ്രന്ഥശാലകൾ കാലത്തിനൊപ്പം മാറ്റത്തിനൊപ്പം എന്ന തനത് പരിപാടിയുടെ ഭാഗമായി വരുംവർഷങ്ങളിലും ഇത്തരം അവാർഡുകൾ വിതരണംചെയ്യുമെന്ന് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.