മോദിയുടെ ഇസ്രായേൽ സന്ദർശനം ഇന്ത്യയുടെ മതേതരമുഖം നഷ്ടപ്പെടുത്തി -രമേശ് ചെന്നിത്തല തിരുവനന്തപുരം: വംശഹത്യയുടെ ആഗോളവക്താക്കളായി ലോകത്തിന് മുന്നിൽ നിൽക്കുന്ന ഇസ്രായേലുമായി ചങ്ങാത്തം കൂടാൻ അതേ മനസ്സുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം ഇരകളാക്കപ്പെടുന്ന ഫലസ്തീൻ ജനതയോട് ഐക്യപ്പെടുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് ഇതുവരെ മുന്നോട്ടുെവച്ചത്. ഫലസ്തീനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുഖ്യ അജണ്ടയാക്കിയ ഇസ്രായേൽ സയണിസ്റ്റ് പ്രവർത്തനത്തിന് സഹായകരമായ നടപടിയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സംഘ്പരിവാറിെൻറ വിഷലിപ്തമായ ആശയങ്ങളും സയണിസ്റ്റ് തീവ്രവാദവും കൂടി വിളക്കിച്ചേർക്കുമ്പോൾ മതേതര ഇന്ത്യയുടെ മുഖമാണ് നഷ്ടപ്പെടുത്തുന്നതെന്ന് മോദി തിരിച്ചറിയണമെന്നും ചെന്നിത്തല ഒാർമിപ്പിച്ചു. ഇന്ത്യ തുടർന്നുവന്ന സമാധാനത്തിെൻറ ചങ്ങലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇസ്രായേൽ സന്ദർശനത്തോടെ ഇല്ലാതാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.