സർവകലാശാല അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം -എഫ്.യു.ഇ.ഒ തിരുവനന്തപുരം: സർവകലാശാല ഭരണം അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിന് അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നും ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ആദായനികുതി ഇൗടാക്കാനുള്ള നടപടി പിൻവലിക്കണമെന്നും ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഒാർഗനൈസേഷൻസിെൻറ (എഫ്.യു.ഇ.ഒ) സംസ്ഥാന സമ്മേളനം സർക്കാറിനോട് ആവശ്യെപ്പട്ടു. അന്തർ സർവകലാശാല സ്ഥലംമാറ്റം നടത്തുന്നതിനുള്ള ചട്ടങ്ങൾ ഉടൻ തയാറാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻ.എൽ. ശിവകുമാറിനെ പ്രസിഡൻറായും കെ.എസ്. ഗിരീഷ്കുമാറിനെ ജനറൽ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.