പോരുവഴി ഗവ. സ്​കൂളി​െൻറ വഴിയടച്ച്​ വാഹനങ്ങളും ഫ്ലക്​സും

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ പൊതുവിദ്യാലയമായ പോരുവഴി ഗവ. ഹയർസെക്കൻഡറി സ്കൂളി​െൻറ കവാടം അടയുംവിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കാരണം വഴി ഇടുങ്ങിയ നിലയിലാണ്. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ 4000ലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. ശൂരനാട് പൊലീസ് സ്റ്റേഷനും സ്കൂളും റോഡി​െൻറ ഇരുവശത്തായാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം-തേനി ദേശീയപാതയോരത്തെ സ്കൂളിലേക്ക് കയറാനുള്ള കവാടം പൊലീസ് സ്റ്റേഷ​െൻറ എതിർവശത്തായാണ്. പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടേത് അടക്കമുള്ള വാഹനങ്ങളാണ് സ്കൂളി​െൻറ വഴിയടച്ച് പാർക്ക് ചെയ്യുന്നത്. പൊലീസി​െൻറ നിരന്തര സാന്നിധ്യം ഇവിടെയുണ്ടെങ്കിലും അവർ ഇത് ശ്രദ്ധിക്കാറില്ല. പിഞ്ചുകുട്ടികൾ അടക്കമുള്ള വിദ്യാർഥികളും അധ്യാപകരുമെല്ലാം അപകട ഭീതിയോടെയാണ് ഇൗ വാഹനങ്ങൾക്കിടയിലൂടെ സ്കൂളിലേക്ക് കയറുന്നത്. ശൂരനാട് പൊലീസ് സ്റ്റേഷന് വിശാലമായ അങ്കണം ഉണ്ടെങ്കിലും സ്റ്റേഷനിലെത്തുന്നവരുടെ വാഹനങ്ങൾക്ക് പ്രവേശനം നൽകാറില്ല. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമാണ് അവിടെ ഇടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.