ആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല ^േപ്രമചന്ദ്രൻ എം.പി

ആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല -േപ്രമചന്ദ്രൻ എം.പി കൊല്ലം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് വർധനയിൽ ഭരണഘടനപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെെട്ടന്ന് കുറ്റസമ്മതം നടത്തുന്ന ആരോഗ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയിെല്ലന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. നിയമപരമായി വിജ്ഞാപനം ചെയ്യണമെന്ന വ്യവസ്ഥലംഘിച്ച് വിവരം രഹസ്യമാക്കിെവച്ചത് സ്വാശ്രയ മെഡിക്കൽ മാനേജ്മ​െൻറുകളുടെ താൽപര്യ സംരക്ഷണത്തിനാണ്. നിയമവ്യവസ്ഥകൾ ലംഘിച്ച് സ്വാശ്രയ മാനേജ്മ​െൻറുകളെ സഹായിക്കുന്ന ആരോഗ്യവകുപ്പി​െൻറ അജണ്ട ഇതാദ്യമായല്ല നടപ്പാക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് അട്ടിമറിക്കുന്നതിനും സമാനമായ നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. സർക്കാറിന് പറ്റിയ തെറ്റ് മന്ത്രി തന്നെ ഏറ്റുപറയുന്ന സാഹചര്യത്തിൽ പ്രതിഷേധസമരം നടത്തിയ വിദ്യാർഥികളെ തല്ലിച്ചതച്ചതിന് സർക്കാർ പരസ്യമായി മാപ്പുപറയണമെന്നും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.