ശാസ്താംകോട്ട: പോരുവഴി ഹനഫി ജമാഅത്ത് പരിപാലനസമിതി രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിച്ച കൺവെൻഷൻ സെൻററിെൻറ ഉദ്ഘാടനം നടത്താനായി കൊല്ലത്തുവരെ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്പെഷൽ ബ്രാഞ്ചിെൻറ റിപ്പോർട്ടിനെ തുടർന്ന് മടങ്ങി. കോൺഗ്രസിന് ഏറെ േവാരോട്ടമുള്ള മണ്ണിൽ വാരാമെന്നേറ്റിട്ട് ഉമ്മൻ ചാണ്ടി വരാതിരുന്നത് പാർട്ടി പ്രാദേശികനേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സെൻററിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാതിരുന്ന 'എ' വിഭാഗക്കാരനായ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി നേരത്തെ തന്നെ ഉമ്മൻ ചാണ്ടി എത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സംഘാടകർ ഇതിെൻറ ആശങ്കയിൽ കഴിയുേമ്പാഴാണ് ശൂരനാട് പൊലീസിൽനിന്ന് ജില്ല, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾക്ക് ഉമ്മൻ ചാണ്ടി എത്തിയാൽ സംഘർഷം ഉണ്ടാവുമെന്ന നിലയിൽ റിപ്പോർട്ട് നൽകിയത്. ഇൗവിവരം കൊല്ലത്ത് െവച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥ ഉമ്മൻ ചാണ്ടിയെ അറിയിക്കുകയും മടങ്ങിപ്പോകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പാർട്ടി പരിപാടിയിൽ പെങ്കടുത്തശേഷം മടങ്ങുകയായിരുന്നു. റിപ്പോർട്ട് വ്യാജമാണെന്ന് വ്യാപക പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.