മഞ്ഞൾപ്രസാദവുമായി സുനിൽകുമാർ

കുണ്ടറ: പെരുമ്പുഴ സാനികയിൽ സുനിൽകുമാറിന് ജന്മനാ ഇടത് കൈപത്തിയില്ല. എന്നാൽ വൈകല്യത്തിൽ മനംനൊന്ത് ഒതുങ്ങിക്കൂടാൻ ഇദ്ദേഹം തയാറായില്ല. കൃത്രിമകൈയുടെ പിൻബലത്തിൽ ഏക്കറുകണക്കിന് പുരയിടത്തിലാണ് സുനിൽകുമാർ വിവിധകൃഷികൾ ചെയ്യുന്നത്. കരനെല്ലും പച്ചക്കറികളും സമൃദ്ധമായി വിളയിക്കുന്ന ഇദ്ദേഹം ഈവർഷം പ്രത്യേക ഇനത്തിൽപെട്ട മഞ്ഞളാണ് കൃഷിചെയ്തത്. മഞ്ഞളി​െൻറ ഔഷധഗുണം നാട്ടുകാർക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യവും കൃഷിക്ക് പിന്നിലുണ്ട്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് വികസിപ്പിച്ചെടുത്ത പ്രതിഭ എന്ന ഇനം മഞ്ഞളാണ് അര ഏക്കറിൽ കൃഷി ചെയ്തത്. കീടങ്ങളും രോഗങ്ങളും ഏറ്റവും കുറഞ്ഞ തോതിൽ മാത്രമേ പ്രതിഭ ഇനത്തെ ആക്രമിക്കുകയുള്ളൂ. അരഏക്കറിൽനിന്ന് നാലായിരം കിലോ വിളവാണ് പ്രതീക്ഷിക്കുന്നത്. അരഏക്കറിലെ മഞ്ഞൾ കൃഷിക്ക് പുറമേ അഞ്ചരഏക്കറിൽ മറ്റ് കൃഷികളും ചെയ്തുവരുന്നുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ വായ്പ എടുത്താണ് കൃഷിചെയ്യുന്നത്. നിരവധി കാർഷിക പുരസ്കാരങ്ങൾ അനിൽകുമാറിന് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.