ഇരവിപുരം: ദലിത് പെൺകുട്ടിയെ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റ് സ്വദേശി സ്റ്റാലിൻ (22), സ്നേഹതീരം സൂനാമി ഫ്ലാറ്റ് നിവാസികളായ റോബിൻ (22), ക്രിസ്റ്റഫർ (24) എന്നിവെരയാണ് കൊല്ലം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മേയ് മാസം മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മലപ്പുറത്തുനിന്ന് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യലിലാണ് പീഡനകഥ പുറത്തായത്. പല ദിവസങ്ങളിലായി പ്രതികൾ പെൺകുട്ടിയെ ഇരവിപുരം സൂനാമി ഫ്ലാറ്റിൽ സിയോൺ എന്ന പ്രതിയുടെ വീട്ടിൽെവച്ച് പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നേരേത്ത മൂന്നുപേർ പിടിയിലായിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എ.സി.പി അശോക് എസ്.ഐമാരായ വിനോദ്, ധനപാലൻ, എ.എസ്.ഐ ഗോപൻ, സി.പി.ഒ സുനിൽ, സുഭാഷ്, വനിത സി.പി.ഒ ശ്രീലത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.