'അമ്മ'യുടെ സമീപനം ജനാധിപത്യവിരുദ്ധം –ജെ.എസ്​.എസ്​

കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമ സംഘടനയായ അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും കേരളീയ ജനതയുടെ പൊതുമനഃസാക്ഷിയെ വേദനിപ്പിക്കുന്നതുമാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സജ്ഞീവ് സോമരാജൻ പറഞ്ഞു. 28, 29 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ല പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കാട്ടുകുളം സലിം, സുനിൽ ദത്ത്, എസ്. അജയകുമാർ, വി.പി. അനിൽകുമാർ, ദിവാകരൻ പുറ്റിങ്ങൽ, അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.