ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട സുധീറിനെ പ്രവർത്തകർ യോഗവേദിയിൽനിന്ന് പിടിച്ചിറക്കിവിട്ടു. ഡി.വൈ.എഫ്.െഎ അതിക്രമത്തിനെതിരെയുള്ള പ്രതിഷേധ വേദിയിലാണ് സംഭവം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഇദ്ദേഹത്തെ വണ്ടിയിൽകയറ്റി രക്ഷപ്പെടുത്തി വിട്ടു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ യോഗം ഉപേക്ഷിച്ചതായി സംഘാടകർ അറിയിച്ചു. പോരുവഴി ഹനഫി മുസ്ലിം ജമാഅത്ത് പരിപാലന സമിതി നിർമിച്ച കൺവെൻഷൻ സെൻററിെൻറ ഉദ്ഘാടന ചടങ്ങിന് എത്തരുതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിലക്കിയത് സുധീറാണെന്ന് ആരോപണം ഉയർന്നിരുന്നു. ശനിയാഴ്ച വൈകീട്ട് ആറോടെ ചക്കുവള്ളിയിലാണ് സംഭവം. മേഖലയിൽ ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് മുഖ്യപ്രസംഗകനായി പൊതുയോഗം നിശ്ചയിച്ചിരുന്നു. ഇൗ യോഗവേദിയിൽ ക്ഷണിതാവല്ലാതിരുന്നിട്ടും കയറിയിരുന്ന ശാസ്താംകോട്ട സുധീറിന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി സ്വാഗതം പറഞ്ഞതോടെ പ്രവർത്തകർ വേദിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം സുധീർ വേദിക്ക് താഴെയെത്തി. മുഖ്യാതിഥിയായി എത്തിയ സി.ആർ. മഹേഷ് വേദിയിൽ നിശ്ശബ്ദനായി ഇരുന്നതേയുള്ളൂ. പ്രവർത്തകർ വേദി കൈയേറിയതോടെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കാഞ്ഞിരവിള അജയകുമാർ, ബ്ലോക്ക് പ്രസിഡൻറ് തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം വൈസ് പ്രസിഡൻറ് ദിനേശ് ബാബു, ബ്ലോക്ക് പ്രസിഡൻറ് സുരേഷ് കൃഷ്ണൻ എന്നിവർ കൂടിയാലോചിച്ച് യോഗം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ശാസ്താംകോട്ട സി.െഎ എ. പ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.