അനസി​െൻറ നേട്ടം; നിലമേൽ ആഹ്ലാദത്തിൽ

കടയ്ക്കൽ: അനസ് ചരിത്രത്തിലേക്ക് ഓടിക്കയറി സ്വർണം നേടിയതി​െൻറ ആഹ്ലാദത്തിലാണ് നിലമേൽ. ഭൂവനേശ്വറിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലാണ് നിലമേൽ വ‍ളയിടം സ്വദേശി മുഹമ്മദ് അനസ് 400 മീറ്ററിൽ സ്വർണം നേടിയത്. ഒളിമ്പ്യനും ദേശീയ െറക്കോഡ് ജേതാവുമായ അനസ് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കലിംഗയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പെങ്കടുക്കുേമ്പാൾ ഇവിടെ ബന്ധുക്കൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിലാണ് ആ സന്തോഷവാർത്തയെത്തിയത്. നിലമേലിൽ വളയിടം അർഷാദ് മൽസിലിൽ അഷ്റഫി​െൻറയും ഷീനയുടെയും മകനാണ്. 400 മീറ്റർ 45.32 സെക്കൻറിൽ ഓടിയെത്തിയാണ് ദേശീയ റെക്കോഡ് നേടിയത്. കായിക അഭ്യാസത്തിന് സ്റ്റേഡിയം പോലുമില്ലാത്ത നിലമേലിൽനിന്നാണ് അനസി​െൻറ ഉയർച്ച. നിലമേൽ എൻ.എസ്.എസ് കോളജ് സ്റ്റേഡിയത്തി​െൻറ തണലിലാണ് അനസ് ലോക കായികഭൂപടത്തിലേക്ക് ഓടിക്കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.