തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി എസ്. ജയശ്രീ ചുമതലയേറ്റു. ദേവസ്വം ബോർഡിെൻറ നന്തൻകോട്ടുള്ള ആസ്ഥാന ഒാഫിസിൽ വെച്ചാണ് ചുമതലയേറ്റത്. തിരുവല്ല സ്വദേശിനിയായ ജയശ്രീ സുമതിക്കുട്ടിയമ്മയുടെയും ദേവസ്വം ബോർഡിൽ ഡിവിഷനൽ എൻജിനീയറായി സേവനമനുഷ്ഠിക്കവെ നിര്യാതനായ വി.എസ്. കരുണാകരൻ പിള്ളയുടെയും മകളാണ്. ഭർത്താവ് വിജയകുമാർ കാനറാ ബാങ്കിെൻറ ചെങ്ങന്നൂർ ശാഖയിൽ ഒാഫിസറാണ്. സെക്രട്ടറി വി.എസ്. ജയകുമാർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഒാഫിസറും ദേവസ്വം േബാർഡ് പ്രസിഡൻറിെൻറ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന എസ്. ഉണ്ണികൃഷ്ണന് ഉദ്യോഗക്കയറ്റം നൽകി സെക്രട്ടറിയായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.