ക്വാഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാം

കല്ലറ: പാങ്ങോട് മന്നാനിയ കോളജിൽനിന്നും 2016-17 അധ്യയന വർഷം ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ക്വാഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാം. കോളജ് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് രണ്ട് വരെ ഓഫിസിൽനിന്നും തുക വാങ്ങാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു കിളിമാനൂർ: കനത്തമഴക്ക് പിന്നാലെ വീട്ടുമുറ്റത്തെ കുടിവെള്ള കിണർ ഇടിഞ്ഞത് വീട്ടുകാരെയും അയൽവാസികളെയും പരിഭ്രാന്തരാക്കി. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ ഗവ. എൽ.പി സ്കൂളിന് സമീപം അജിമന്ദിരത്തിൽ വസന്തയുടെ വീട്ടിലെ കിണറാണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ ഇടിഞ്ഞത്. ശനിയാഴ്ച രാവിലെ ഏഴ് മുതൽ മേഖലത്തിൽ ശക്തമായ മഴ പെയ്തിരുന്നു. മഴക്കുശേഷം കിണറ്റിൽനിന്നും വെള്ളം കോരുന്നതിനിടയിലാണ് എട്ട് തൊടികൾക്ക് താഴെയുള്ള റിങ് ഇറക്കിയഭാഗം ഇടിഞ്ഞത്. അടിയിൽനിന്ന് വെള്ളം പതഞ്ഞുപൊങ്ങുകയും വലിയ ശബ്ദത്തോടെ ഇതുവരെയുള്ള ഭാഗം താണുപോകുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.