നെടുമങ്ങാട്: റവന്യൂ ടവറിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. പേരയം ചാലുവിള മേക്കുംകര വീട്ടിൽ ഷാജി (47), അരശുപറമ്പ് മുളമുക്ക് സന്നഗർ സജി ഭവനിൽ സജി (34) എന്നിവരാണ് അറസ്റ്റിലായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ചുള്ളിമാനൂർ പെട്രോൾ പമ്പിന് സമീപം തടത്തരികത്ത് വീട്ടിൽ സെൽവരാജിനെയാണ് (60) ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ റവന്യൂ ടവറിലെത്തിയ ഇവർ അക്രമിച്ചത്. അക്രമണത്തിൽ പരിക്കേറ്റ സെൽവരാജിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യ ലഹരിയിലായിരുന്ന ഷാജി, സജി എന്നിവരെ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.