കൊല്ലം: പെരുമൺ ദുരന്തദിനാചരണത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്ന് യൂത്ത് കോൺഗ്രസ്. അഞ്ചാലുംമൂട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫാറൂഖ്, നൗഫൽ, മുനീർ എന്നിവരെയാണ് മുകേഷ് എം.എൽ.എയെ കരിങ്കോടി കാണിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്. എം.എൽ.എയുടെ നിർദേശാനുസരണമാണ് പൊലീസ് പ്രവർത്തിച്ചത്. പനിമരണങ്ങളും പകർച്ചവ്യാധികളും പെരുകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ മണ്ഡലത്തിലെ പ്രശ്നങ്ങൾ കണ്ടിലെന്ന് നടിക്കുകയാണ് എം.എൽ.എ. ജനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഭ്രാന്തികളുണ്ടാകുന്നതെന്നും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടുകിട്ടണണെന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പ്രവർത്തകർ ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.