കൊല്ലം: അപകടമേഖലയായി മാറിയ ക്ലോക്ക് ടവറിന് സമീപത്തെ വളവിൽ ഗതാഗതപരിഷ്കാരത്തിനായി മേയർ നേരിെട്ടത്തി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയോഗിച്ചു. ഇവിടെ ഉടൻ വൺവേ ബോർഡുകളും ഹമ്പുകളും സ്ഥാപിക്കും. മേയർ രാജേന്ദ്രബാബുവിെൻറ നേതൃത്വത്തിൽ കോർപറേഷൻ അധികൃതർ ശനിയാഴ്ച ഉച്ചക്ക് സ്ഥലെത്തത്തി പൊലീസ് അധികൃതരെയും മറ്റും വിളിച്ച് വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചിന്നക്കട അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങളും ബീച്ച് റോഡിൽനിന്ന് വരുന്ന വാഹനങ്ങളും ഒരേ സമയം ക്ലോക്ക് ടവറിനോട് ചേർന്ന വളവിലെ ഇട റോഡിലൂടെ ഇരുഭാഗങ്ങളിലേക്കും പോകാനായി തിരിയുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. കൂടാതെ വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടന്ന് ഈ വളവ് തിരിയുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കഴിഞ്ഞദിവസം ഇവിടെ സ്വകാര്യ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഒരുവശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിട്ടാൽ മതിയെന്നും ഇതിനായി ബോർഡ് സ്ഥാപിക്കാനും വളവിൽ പൊലീസിനെ നിയോഗിക്കാനും നേരത്തേ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടി തിരുമാനിച്ചിരുന്നതായും അത് നടപ്പാക്കത്തതിനാലാണ് മേയർ നേരിട്ട് എത്തിയതെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. സ്ഥലെത്തത്തിയ മേയർ പൊലീസ് അധികൃതരേയും മറ്റും വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആണ്ടാമുക്കം ൈപ്രവറ്റ് ബസ്സ്റ്റാൻറിൽനിന്ന് വരുന്ന ദീർഘദൂര സ്വകാര്യ ബസുകളും കെ.എസ് ആർ.ടി.സിയും ബീച്ച് റോഡ് വഴി ക്ലോക്ക് ടവർ ജങ്ഷനിലെത്തി നാണി ഹോട്ടലിന് മുന്നിലൂടെ വളവ് തിരിഞ്ഞ് ചിന്നക്കട ബസ്സ്റ്റാൻഡിൽ കയറി പോകണം. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ക്ലോക്ക് ടവറിനോട് ചേർന്ന വളവ് തിരിയാതെ ഉഷാ തിയറ്ററിന് മുന്നിലൂടെ തിരിഞ്ഞുപോകാനാണ് നിർദേശം. കോർപറേഷൻ നഗരവികസന സമിതി അധ്യക്ഷൻ എം.എ. സത്താറും മേയർക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം നടന്ന നഗരസഭാ യോഗത്തിൽ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.