പത്തനാപുരം: താലൂക്കിെൻറയും നിയോജകമണ്ഡലത്തിെൻറയും ആസ്ഥാനമായ പത്തനാപുരം കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ഉപജില്ല ഒാഫിസ് ആരംഭിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. വർഷങ്ങളായുള്ള ആവശ്യം മാറിമാറി വരുന്ന സർക്കാറുകളും ജനപ്രതിനിധികളും നടപ്പാക്കുമെന്ന് പലതവണ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളില്ല. നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ സ്കൂളുകൾ പുനലൂർ, കുളക്കട, കൊട്ടാരക്കര തുടങ്ങി മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി വ്യാപിച്ചുകിടക്കുകയാണ്. പിറവന്തൂർ, പത്തനാപുരം, വിളക്കുടി പഞ്ചായത്തുകളിലെ സ്കൂളുകൾ പുനലൂർ വിദ്യാഭ്യാസ ജില്ലയിലും തലവൂർ, പട്ടാഴി, പട്ടാഴി വടക്കേകര പഞ്ചായത്തുകളിലെ സ്കൂളുകൾ കുളക്കടയിലും മേലില, വെട്ടിക്കവല പഞ്ചായത്തുകളിലേത് കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിലുമാണ്. നിലവിലെ സാഹചര്യത്തിൽ ഒാഫിസുകളിലെത്താൻ രണ്ടും മൂന്നും വാഹനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർഥികളും. സമീപ നിയോജകമണ്ഡലങ്ങളായ പുനലൂരിൽ രണ്ടും കൊട്ടാരക്കരയിൽ മൂന്നും വീതം ഉപജില്ല ഒാഫിസുകൾ ഉള്ളപ്പോഴാണ് പത്തനാപുരത്ത് ഒരു ഒാഫിസ് പോലും ഇല്ലാത്തത്. താലൂക്ക് പദവി ലഭിച്ചപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അനന്തമായി നീളുകയാണ്. പിറവന്തൂർ, പത്തനാപുരം, വിളക്കുടി, തലവൂർ, പട്ടാഴി, പട്ടാഴി വടക്കേകര പഞ്ചായത്തുകളിലെ 65ഒാളം വരുന്ന സ്കൂളുകൾ ഉൾപ്പെടുത്തി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപവത്കരിക്കണമെന്നും ആവശ്യമുണ്ട്. ശമ്പള വിതരണമടക്കം കമ്പ്യൂട്ടർ ബില്ലടിസ്ഥാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ല ഒാഫിസിലും ടെക്സ്റ്റ് ബുക്ക് വിഭാഗത്തിലും ജീവനക്കാർ അധികമാണ്. ഇത്തരത്തിലുള്ളവരെ ഇവിടേക്ക് മാറ്റിനിയമിച്ചാൽ മതിയാകുമെന്നാണ് വിലയിരുത്തൽ. ജനപ്രതിനിധികൾ വേണ്ടത്ര ഇച്ഛാശക്തി കാണിക്കാത്തതാണ് ഉപജില്ല ഒാഫിസ് യാഥാർഥ്യമാകാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.